കേരള നവോത്ഥാനത്തില്‍ ക്രൈസ്തവ സംഭാവന അവിസ്മരണീയം: റവ.ഡോ. ജയിംസ് പാലയ്ക്കല്‍
1513136
Tuesday, February 11, 2025 6:42 AM IST
ചമ്പക്കുളം: കേരള നവോത്ഥാനത്തിന് ക്രൈസ്തവ സഭയുടെ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണെന്നും പതിതരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചേര്‍ത്തു നിര്‍ത്തിയുള്ള സ്നേഹസംസ്കാരത്തിലൂടെയാണ് നവോത്ഥാന മേഖലയില്‍ ക്രൈസ്തവസഭ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടര്‍ റവ.ഡോ. ജയിംസ് പാലയ്ക്കല്‍.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി 15 നടത്തുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിനു മുന്നോടിയായി ചമ്പക്കുളത്ത് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഡോ. ജാന്സണ് ജോസഫ് വിഷയാവതരണവും ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രഭാഷണവും നടത്തി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, സി.ടി. തോമസ്, ജിനോ ജോസഫ്, ചാക്കപ്പന് ആന്റണി, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, ആന്റപ്പന് മുട്ടേല്‍, ചാക്കപ്പന് വരാപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.