ഉത്സവത്തിന് കൊടിയേറി
1513127
Tuesday, February 11, 2025 6:37 AM IST
വൈക്കം: ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. തുടർന്ന് മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു.
നാളെ വൈകുന്നേരം ഏഴിന് താലപ്പൊലി വരവ്, 7.30 ന് ക്ലാസിക്കൽ ഡാൻസ്, 13ന് വൈകുന്നേരം 6.45 ന് കുംഭകുടംവരവ്, 8.15 ന് തിരുവാതിര,14 ന് രാവിലെ 11ന് ഉത്സവബലിദർശനം. ഏഴിന് ദേശ താലപ്പൊലി വരവ്, 7.30 ന് വള്ളുവനാട് ആതി മൊഴിയുടെനാടൻ പാട്ടുകളും നാട്ടു കാഴ്ചകളും.
15നു വൈകുന്നേരം ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ പരിപാടികൾക്ക് ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി,ക്ഷേത്രം പ്രസിഡന്റ് ജെ. ശ്രീനിവാസൻ,സെക്രട്ടറി എം.പി. ചന്ദ്രൻ, ട്രഷറർ ആർ. ലക്ഷ്മണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും.