ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന വ്യക്തികളായി ജീവിക്കണം: ബിഷപ് മലയിൽ സാബു കോശി ചെറിയാൻ
1512806
Monday, February 10, 2025 6:28 AM IST
കുറുപ്പന്തറ: ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന വ്യക്തികളും കുടുംബങ്ങളുമായി ജീവിക്കാന്‍ കഴിയണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്. കുറുപ്പന്തറയില്‍ നടക്കുന്ന സിഎസ്ഐ ഏറ്റുമാനൂര്‍ വൈദികജില്ലാ വചനമാരി കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ജില്ലാ ചെയര്മാന് റവ.ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, റവ.ഫിലിപ്പ് ജോണ്‍, ഇവാഞ്ചലിസ്റ്റ് പി.എം. ഷിബുമോന്‍, കണ്വെന്ഷന് ജനറല്‍ കണ്‍വീനര്‍ നേശമണി, കമ്മിറ്റിയംഗം പി.പി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റുമാനൂര്‍ വൈദിക ജില്ലയില്‍ വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെ ബിഷപ് മെമെന്റോ നല്കി ആദരിച്ചു. വരുംവര്‍ഷത്തെ വചനമാരി കണ്‍വന്‍ഷന്റെ സപ്ലിമെന്റ് പ്രകാശനവും നടന്നു.