ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു
1512793
Monday, February 10, 2025 6:20 AM IST
കോത്തല: ഫ്രാൻസിസ് ജോർജ് എംപിയുടെ ഫണ്ടിൽനിന്ന് എസ്എൻ പുരം അമ്പലം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ഫ്രാൻസിസ് ജോർജ് എംപി നിർവ ഹിച്ചു.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ഉണ്ണികൃഷ്ണൻ നായർ,
വാർഡ് മെമ്പർ ആശാ ബിനു, നേതാക്കളായ എൽ.എസ്. കുര്യൻ, റോബിൻ ജയിംസ്, ക്ഷേത്രം ഭാരവാഹികളായ സുനീഷ് കെ. ഗുരുകാരുണ്യം, പി.കെ. പുരുഷോത്തമൻ, കെ.കെ. ഗോപി, വി.എസ്. രവീന്ദ്രൻ വെട്ടിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.