പുരസ്കാരം നൽകി
1512798
Monday, February 10, 2025 6:20 AM IST
കോട്ടയം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 75-ാ വാര്‍ഷികത്തോടനുബന്ധിച്ചു ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ പ്രഥമ മിഷന് കര്‍മയോഗി നാഷണല്‍ ലേണിംഗ് വീക്കില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോമോന് കുഞ്ചറക്കാട്ടിന് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് പുരസ്കാരം നല്കി അനുമോദിച്ചു.
ജോമോന് കുഞ്ചറക്കാട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കൊല്ലം അസി. ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ്. അടിമാലി കുഞ്ചറക്കാട്ട് കുടുംബംഗമാണ്.
ഭാര്യ റെനി ജോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കോട്ടയം കളക്ടറേറ്റ്. മകള്‍ നേഹ മരിയ രാജഗിരിയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.