കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഉദ്ഘാടനം ചെയ്തു
1512810
Monday, February 10, 2025 6:37 AM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിന്റെയും കാണക്കാരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് എട്ടുവരെ നടക്കുന്ന സ്തനാര്‍ബുദ, ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് അംബികാ സുകുമാരന്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. മെര്ലിന് ആന്‍ ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ലൗലിമോള്‍ വര്‍ഗീസ്, കാണക്കാരി അരവിന്ദാക്ഷന്, ജോര്‍ജ് ഗര്‍വാസീസ്, വി.ജി. അനില്‍കുമാര്‍, ബിന്‍സി സിറിയക്, ശ്രീജ ഷിബു, പഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജു വി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.