കരിമ്പാനി ദിവ്യകാരുണ്യ പള്ളിയില്‍ തിരുനാള്‍
1513117
Tuesday, February 11, 2025 6:27 AM IST
കരിമ്പാനി: ദിവ്യകാരുണ്യ പള്ളിയില്‍ ഇടവക മധ്യസ്ഥനായ ദിവ്യകാരുണ്യനാഥന്റെ തിരുനാള്‍ 14 മുതല്‍ 16 വരെ ആഘോഷിക്കുമെന്ന് ഫാ. ജയിംസ് കരിമാങ്കല്‍ എംസിബിഎസ് അറിയിച്ചു.14നു വൈകുന്നേരം 4.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.45ന് കൊടിയേറ്റ്. 5.30ന് വിശുദ്ധ കുര്‍ബാന. 6.45ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 15നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. 6.15ന് പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 16 നു രാവിലെ 7.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. രാത്രി ഒന്‍പതിന് കരാക്കെ ഗാനമേള.