പഠനോപകരണ വിതരണം
1512880
Tuesday, February 11, 2025 12:05 AM IST
വെച്ചൂച്ചിറ: പട്ടികജാതി-പട്ടികവർഗ കുട്ടികൾക്ക് നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ ഇരുന്നു പഠിക്കുന്നതിനായി പഞ്ചായത്ത് പഠനമേശയും കസേരയും നൽകി. പട്ടികജാതി-പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രോജക്ട് നടപ്പാക്കിയത്. 60 കുട്ടികൾക്ക് ഇതുവഴി പ്രയോജനം ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് വിതരണോദ്ഘാടനം നടത്തി.
മൂന്നു ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. പൊതുമേഖലാ സ്ഥാപനത്തിൽ നിന്നാണ് ഉപകരണങ്ങൾ വാങ്ങിയത്. ഉപരിപഠനം നടത്തുന്ന 12 കുട്ടികൾക്ക് 25,000 മുതൽ 40,000 രൂപ വരെ മെറിറ്റോറിയൽ സ്കോളർഷിപ്പ് നൽകിയെന്നും അഞ്ചു കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുമെന്നും ഒന്പതു ലക്ഷം രൂപ വിദ്യാഭ്യാസ പ്രോജക്ടുകൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രമാദേവി, ഇ.വി. വർക്കി, ടി.കെ. രാജൻ, രാജി വിജയകുമാർ, പ്രസന്നകുമാരി, ഷാജി കൈപ്പുഴ, നിർവഹണ ഉദ്യോഗസ്ഥ അനില കെ. സാം എന്നിവർ പ്രസംഗിച്ചു.