സ്വകാര്യ ആയുര്‍വേദ ആശുപത്രികളെ കാഷ്ലെസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും
1512842
Tuesday, February 11, 2025 12:05 AM IST
കോട്ടയം: സ്വകാര്യ ആയുര്‍വേദ ആശുപത്രികളെ കാഷ്ലെസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കുമരകത്ത് കോട്ടയം ക്ലബ് അനക്സിൽ സമാപിച്ച ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ്സ് അസോസിയേഷന് ജില്ലാ ജനറല്‍ബോഡി തീരുമാനമെടുത്തു.
ഡോ. ജോജി ടി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബി.ജി. ഗോകുലന് ഉദ്ഘാടനം നിര്‍വഹിച്ചു. അരുണ്‍ജിത് പുതുശേരി മുഖ്യപ്രഭാഷണം നടത്തി.
ആയുര്‍വേദ ആശുപത്രികളില്‍ കാഷ്ലെസ് ആരോഗ്യ ഇന്‍ഷ്വറന്‍സിനെക്കുറിച്ച് ഗോ-ഡിജിറ്റ് ഇന്‍ഷ്വറന്‍സ് കമ്പനി റീജണല്‍ മാനേജര്‍ ജിന്‍സി ജോണ്‍ വിവരിച്ചു.
ഡോ. ബിനു സി. നായര്‍, ഡോ. കിരണ്‍ ബാബു, ഡോ. ഗ്ലാഡിസ് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. ജോജി ടി. സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ പ്രസിഡന്റായും ഡോ. ബിനു സി. നായര്‍ പുളിക്കല്‍ സെക്രട്ടറിയായും ഡോ. കിരണ്‍ ബാബു ചെമ്പങ്കുളം ട്രഷററായും ചുമതലയേറ്റു.