വാഹനാപകടത്തിൽ യുവാവ് മരിച്ചു
1512829
Monday, February 10, 2025 11:36 PM IST
വൈക്കം: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ടിവി പുരം പള്ളിപ്പാലം മരോട്ടിച്ചുവട് വടയാറംചേരി ബൈജു-വിനീത ദമ്പതികളുടെ മകൻ വിശാലാണ് (20) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.30 ഓടെ വൈക്കം-ടിവി പുരം റോഡിൽ പള്ളിപ്രത്തു ശേരി സെന്റ് ജോസഫ് സ്കൂൾ ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് വിശാൽ വൈക്കത്തേക്കു വരുമ്പോൾ ടിവി പുരം ഭാഗത്തേക്ക് വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സമീപവാസിയായ അഭിദേവ് (20 ) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് വേർപ്പെട്ടു. വാനിന്റെ മുൻഭാഗം പൂർണമായി തകർന്നു. വിശാൽ മറൈൻ ഫിറ്ററിംഗ് വിദ്യാർഥിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു.