സിപിഐ സമ്മേളനങ്ങള്‍ ആരംഭിച്ചു
1512804
Monday, February 10, 2025 6:28 AM IST
പാലാ: മഹാത്മാ ഗാന്ധിയുടെ ഘാതകന് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു ഗോഡ്സെ തൂക്കിലേറ്റിയ ദിവസം പൊതു അവധിയാക്കാനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മടിക്കില്ലന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമായ ഇ.എസ്. ബിജിമോള്‍ പറഞ്ഞു. സിപിഐ കരൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പേണ്ടാനം വയലില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജിമോള്‍.
കേരളത്തെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും അവര്‍ പറഞ്ഞു.സിപിഐ കരൂര്‍ ലോക്കല്‍ സെക്രട്ടറി കെ.ബി. സന്തോഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ ട്രഷറര്‍ ബാബു കെ. ജോര്‍ജ്, പി.കെ. ഷാജകുമാര്‍, എം.ടി. സജി അഡ്വ. പി.ആര്. തങ്കച്ചന്, അഡ്വ. പയസ് രാമപുരം, സിബി ജോസഫ്, ടി.കെ. ശ്യാമള, അജി വട്ടക്കുന്നേല്‍, ടി.കെ. സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.