അസംപ്ഷനില്‍ കായികതാരങ്ങളെ ആദരിച്ചു
1513130
Tuesday, February 11, 2025 6:37 AM IST
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അസംപ്ഷന്‍ കോളജ് ദേശീയ, അന്തര്‍ദേശീയ, സംസ്ഥാനതല മത്സരങ്ങളില്‍ വിജയം നേടിയ കായികതാരങ്ങളെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനും ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിരുന്ന ടോം ജോസഫ്, അസംപ്ഷന്റെ മുന്‍ കായികതാരവും അന്തര്‍ദേശീയ അത്ലറ്റുമായ കെ.എം. ഗ്രീഷ്മ എന്നിവരായിരുന്നു മുഖ്യാതിഥികള്‍.
അര്‍ച്ചന വേണു, മനീഷ ജോസഫ്, നിയാ അനില്‍, സാന്ദ്ര ഫ്രാന്‍സ്, അക്ഷയ ഫിലിപ്പ്, സ്വപ്ന മെറിന്, ഐറിന് എല്‍സ ജോണ്‍, അശ്വതി രവീന്ദ്രന്, ആന്സിമോള് വിന്‍സണ്‍, അരുന്ധതി പത്മകുമാര്‍, ശ്രീന എന്‍, എം.ഡി. അഞ്ജലി,
റോണിഷാ ആര്., രേവതി നമ്പ്യാര്‍, ഇ.എസ്. ശിവപ്രിയ, വി.എസ്. സഞ്ജന, സാന്ദ്ര ഫ്രാന്‍സിസ്, അക്ഷയ ഫിലിപ്പ്, ഐറിന് എല്‍സ ജോണ്‍, സ്നേഹ, അല്‍ന രാജ്, അനാമിക പി., സേതുലക്ഷ്മി, പവിത്ര, നിയ അനില്‍, അക്ഷയ ഫിലിപ്പ്, സാന്ദ്ര ഫ്രാന്‍സിസ്, അക്സ തങ്കം സാജന്, ശ്രീലക്ഷ്മി കെ., അഭിരാമി കെ. എന്നിവരെയാണ് ആദരിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, പ്രഫ. ജിസി മാത്യു, ബര്‍സാര്‍ ഫാ. റോജന്‍ പുരയ്ക്കല്‍, കായിക വിഭാഗം മേധാവി സുജാ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.