സാമൂഹ്യനീതി കോൺഫറൻസ്
1513118
Tuesday, February 11, 2025 6:27 AM IST
കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവ അവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സാമൂഹ്യ നീതി കോണ്‍ഫറന്‍സ് സിഎസ്ഐ മധ്യകേരള മഹായിടവക കത്തീഡ്രലിലെ ബിഷപ് ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ 14നു നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് കോണ്‍ഫറന്‍സ്.
ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. റെജി കൂവക്കാട്ട് അധ്യക്ഷതവഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. ജോസ് വടക്കേക്കൂറ്റ്, ഫാ. പോള്‍ പി. മാത്യു, ഡോ. കെ.എം. സീതി, വി.ജെ. ജോര്‍ജ്, ഡോ. സാക്ക്ജോണ്, ഡോ. സൈമണ്‍ ജോണ്‍, ജോസ് ചെങ്ങെഴുത്ത്,
പി.പി. ജോര്‍ജ്, സോണിമ ജേക്കബ്, ഷൈനി രാജാക്കാട്, കുഞ്ഞുമോള്‍ സന്തോഷ്, ഡോ. കെ.എസ്. രാജേഷ്, സി.എസ്. രാജേന്ദ്രന്, സാബു തോമസ്, എം.പി. ജോസ്, സിബി അഗസ്റ്റിന്, സാജു വള്ളക്കടവ്, വി.ഡി. ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.