കാൻസർ ദിനാചരണം നടത്തി
1512811
Monday, February 10, 2025 6:37 AM IST
വൈക്കം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് വൈക്കം നഗരസഭ പെരുമശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ ബോധവത്കരണ പരിപാടി തുടങ്ങി. സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവ നിർമാർജ നം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണം സംഘടിപ്പിച്ചത്.
വാർഡ് കൗൺസിലർ ആർ.സന്തോഷ്, മെഡിക്കൽ ഓഫീസർ ഡയാന ഷാജിക്ക്് ബ്രോഷർ കൈമാറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എബ്രഹാം പഴയകടവൻ, സ്റ്റാഫ് നഴ്സുമാരായ എസ്. സുമി, വി.എസ്. അനുജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.ആർ. ഗീതുമോൾ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ബിസ്മി, സപ്പോർട്ടിംഗ് സ്റ്റാഫ് ആഷ്നി കമ്മൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.