അനാഥാലയത്തിന്റെ സ്ഥലം കൈയേറാന്‍ നീക്കം: ആര്‍ഡിഒ ഇന്ന് സ്ഥലം സന്ദര്‍ശിക്കും
1512801
Monday, February 10, 2025 6:28 AM IST
പാലാ: അനാഥാലയത്തിന്റെ സ്ഥലം കൈയേറാന്‍ സ്വകാര്യവ്യക്തി ശ്രമിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ഇന്നു സ്ഥലം സന്ദര്‍ശിക്കും. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ ബോയിസ് ടൗണ്‍ ജംഗ്ഷനിലെ പ്രായമായവരെ താമസിപ്പിക്കുന്ന അനാഥാലയത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് സമീപത്തെ സ്വകാര്യവ്യക്തി കൈ യേറാന്‍ ശ്രമിക്കുന്നത്.
ഇവരുടെ മതില് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. തുടര്‍ന്ന് മൂന്നടിയോളം അതിക്രമിച്ച് മതില് കെട്ടാനുള്ള നീക്കമാണ് നടത്തുന്നത്. നിരാംലംബരും ശയ്യാവലംബികളുമായ വൃദ്ധജനങ്ങളെ പരിപാലിക്കുന്ന സ്ഥാപനമാണ് പാലാ മുണ്ടുപാലം ബോയ്സ് ടൗണിനോടനുബന്ധിച്ചുള്ള ദയാഭവന്.
വിവിധ സംഘടനാ നേതാക്കളും സാമൂഹിക പ്രവത്തകരും ഭയാഭവനിലെത്തുകയും നിജസ്ഥിതി നേരിട്ടറിയുകയും ചെയ്തു.