മൂവാറ്റുപുഴയാർ മലിനീകരണം തടയണം
1512800
Monday, February 10, 2025 6:28 AM IST
കെപിപിഎൽ അധികൃതർക്ക് നിവേദനം നൽകി
മറവൻതുരുത്ത്: മൂവാറ്റുപുഴയാറിലേക്ക് മലിനജലമൊഴുക്കുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മറവൻതുരുത്ത് പഞ്ചായത്ത് ഭരണസമിതി കെപിപിഎൽ അധികൃതർക്ക് നിവേദനം നൽകി. കെപിപിഎൽ പ്രതിനിധികളുമായുള്ള ചർച്ചയിൽ പഞ്ചായത്ത് ഭരണ സമിതി ജനങ്ങളുടെ പ്രതിഷേധം അറിയിച്ചു. മലിനീകരണം തുടരുന്ന സാഹചര്യം ഉണ്ടായാൽ നിയമനടപടികളിലേക്ക് പോകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി, വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ, പഞ്ചായത്തംഗങ്ങളായ പോൾതോമസ്,ബിന്ദു പ്രദീപ്,സീമാബിനു, കെ.എസ്. ബിജുമോൻ, പി.കെ. മല്ലിക,പ്രമീളാ രമണൻ, മോഹൻതോട്ടുപുറം,ഗീതാദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.