റോഡ് നിർമാണം പൂർത്തീകരിക്കാത്തതിനെതിരേ സർവകക്ഷി സമരസമിതി പ്രതിഷേധ യോഗം
1512881
Tuesday, February 11, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: പൊൻകുന്നം-തമ്പലക്കാട്-കപ്പാട് റോഡ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമ്പലക്കാട് ഷാപ്പ് കവലയിൽ സർവകക്ഷി സമരസമിതി പ്രതിഷേധ യോഗം നടത്തി.
എട്ടുവർഷത്തോളം തകർന്നുകിടന്ന ശേഷം ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് നവീകരണ ജോലികൾ ആരംഭിച്ചെങ്കിലും മൂന്നു മാസമായിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ലെന്ന് യോഗം ആരോപിച്ചു. ടാറിംഗ് ജോലികൾ ഉടൻ തീർക്കാത്തപക്ഷം പിഡബ്ല്യുഡി ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
രാജു തേക്കുംതോട്ടം, ബാബു നവഗ്രഹ, ദീലീപ് പറപ്പള്ളി, അനിൽ അമ്പലത്തുംവെളിയിൽ, സുരേഷ് പടിഞ്ഞാറേകോയിപ്പുറത്ത്, ജോസഫ് കാപ്പുകാട്ടിൽ, ചിത്തരഞ്ജൻ കൊട്ടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.