മൂല്യാധിഷ്ഠിത നിര്‍മിതബുദ്ധി കാലത്തിന്റെ അനിവാര്യത: മാര്‍ തോമസ് തറയില്‍
1513131
Tuesday, February 11, 2025 6:37 AM IST
ചങ്ങനാശേരി: മൂല്യാധിഷ്ഠിത നിര്‍മിതബുദ്ധി കാലത്തിന്റെ അനിവാര്യതയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. എസ്ബി കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച കാര്‍ലോ അക്വിറ്റസ് ടെക് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. നിര്‍മിത ബുദ്ധിയെ ധാര്‍മികമായി ഉപയോഗിക്കണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
നിര്‍മിത ബുദ്ധി വ്യക്തിപരവും സാമൂഹികവുമായ നന്മയ്ക്ക് എന്ന വിഷയത്തില്‍ അമേരിക്കയില്‍ സൈബര്‍ സെക്യൂരിറ്റി റിസേര്‍ച്ചറും ഡാറ്റാ സയന്റിസ്റ്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും മുന്‍ സിബിഐ ഉദ്യോഗസ്ഥനുമായ ഡോ. ജോസഫ് പോന്നോലി പ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, വകുപ്പ് മേധാവി ഡോ. ആന്റണി മാത്യൂസ്, കണ്‍വീനര്‍മാരായ പ്രശോഭ് ജോണ്‍, ബ്ലെസി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍നെറ്റിന്റെ പേട്രന്‍ സെയിന്റ് എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിന്റെ പേരില്‍ ആരംഭിച്ച ടെക് കോണ്‍ക്ലേവ് വരുംവര്‍ഷങ്ങളിലും തുടരും.