ഐക്യദാര്‍ഢ്യ ദിനാചരണം
1512820
Monday, February 10, 2025 6:39 AM IST
ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് 15ന് സംഘടിപ്പിക്കുന്ന നസ്രാണി കര്‍ഷക സംരക്ഷക മാര്‍ച്ചിനും റാലിക്കും മുന്നോടിയായി കത്തീഡ്രല്‍ ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ദിനാചരണം നടത്തി.
വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കുഞ്ഞുമോന് തൂമ്പങ്കല്, ജോയിച്ചന്‍ പീലിയാനിക്കല്‍, എ.ജെ. ജോസഫ്, മാത്യൂ പെരുമ്പായി, സാജു കുരിശിങ്കപറമ്പില്‍, ദീപ കടന്തോട്, റാണി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.