അപകട കെണിയായി പൂവത്തോട് ഇടമറ്റം റോഡ്
1512821
Monday, February 10, 2025 3:29 PM IST
പൂവത്തോട്: മീനച്ചിൽ പഞ്ചായത്ത് നാലാം വാർഡിൽ പൂവത്തോട് ഇടമറ്റം റോഡിൽ പള്ളിക്ക് സമീപം കുത്തിറക്കത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ശനിയാഴ്ച രാത്രി കയറ്റം കയറുകയായിരുന്ന പിക്ക്അപ്പ് ലോറി തലകുത്തി മറിഞ്ഞ് അപകടമുണ്ടായിരുന്നു.
കയറ്റം കയറുകയായിരുന്ന പിക്കപ്പ് ലോറി പിന്നിലേക്ക് തലകുത്തി മറിഞ്ഞ് റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും ഒപ്പം ഉണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൈകയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴിയാണ് ഇത്.
റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമാകുന്നത്. മുൻപും സമാനമായ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ മീനച്ചിൽ പഞ്ചായത്ത് അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.