ജപ്പാനിലെ സോഫിയ സര്‍വകലാശാലയും എസ്ബി കോളജും ബന്ധം ശക്തമാക്കുന്നു
1512818
Monday, February 10, 2025 6:38 AM IST
ചങ്ങനാശേരി: ജപ്പാനിലെ സോഫിയ സര്‍വകലാശാലയുടെ ചാന്‍സലര്‍ ഡോ. സാലി അഗസ്റ്റിന് സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ സന്ദര്‍ശനം നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. സിബി ജോസഫ്, സയന്‍സ് ഡീന്‍ പ്രഫ. ടോംലാല്‍ ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രാജു സെബാസ്റ്റ്യന്‍,
ഗണിതശാസ്ത്ര വിഭാഗം മേധാവി ഫാ. ജോണ്‍ ജെ. ചാവറ, കംപ്യൂട്ടര്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ആന്റണി മാത്യൂസ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ ടോംസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ നിഥിന് വര്‍ഗീസ് എന്നിവരടങ്ങിയ ഫാക്കല്‍റ്റി അംഗങ്ങളുടെ പ്രതിനിധി സംഘം അദ്ദേഹത്തെ സ്വീകരിച്ചു.
സെന്റ് ബെര്‍ക്കുമാന്‍സ് കോളജും ജപ്പാനിലെ സോഫിയ സര്‍വകലാശാലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. നിലവിലുള്ള ധാരണാപത്രം അനുസരിച്ച് ഈ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും വരും വര്‍ഷങ്ങളില്‍ സഹകരിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
ഭാവിയിലെ സംയുക്ത പദ്ധതികള്‍ക്കും രണ്ട് സ്ഥാപനങ്ങളും തമ്മിൽ അക്കാദമിക് മികവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്കും ധാരണയായി.