കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നു നോമ്പാചരണത്തിനും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളിനും കൊടിയേറി
1512799
Monday, February 10, 2025 6:28 AM IST
കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പാചരണത്തിനും മുത്തിയമ്മയുടെ ദര്‍ശന തിരുനാളിനും കൊടിയേറി. വികാരി ഫാ. തോമസ് ആനിമൂട്ടില്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ചു മുത്തിയമ്മയുടെ തിരുസ്വരൂപവുമായി മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലേക്കുള്ള മെഴുകുതിരി പ്രദക്ഷിണം ഇന്ന് നടക്കും.
ഇന്നു രാവിലെ ഏഴിന് സമൂഹബലി-അതിരൂപതയിലെ നവവൈദീകര്‍. വൈകൂന്നേരം 5.15 ന് വിശുദ്ധ യൂദാ തദേവൂസിന്റെ കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് പ്രദക്ഷിണം, ആറിന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച്ച, വേസ്പര, 7.15 ന് ലൂര്‍ദ് കപ്പേളയിലേക്ക് മെഴുകുതിരി പ്രദക്ഷിണം.
നാളെ രാവിലെ രാവിലെ 6.30 ന് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന, 7.30 ന് പള്ളിയില്‍ സുറിയാനി പാട്ടുകുര്‍ബാന, രാത്രി 7.15 ന് പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 ന് കരിങ്കല്‍ കുരിശിന് ചുവട്ടില്‍ പ്രസംഗം - ആര്‍ച്ച് ബിഷപ്പ് മാര്‍.ആന്‍ഡ്രൂസ് താഴത്ത്, ഒമ്പതിന് കരിങ്കല്‍ കുരിശിന് ചുവട്ടില്‍ പുറത്ത് നമസ്ക്കാരം - ആര്‍ച്ച് ബിഷപ് മാര്‍.മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍.അപ്രേം, ഫാ.ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
9.45 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, പത്തിന് കപ്ലോന്‍ വാഴ്ച്ച. 12 ന് രാവില വിശുദ്ധ കുര്‍ബാന, ഏഴിന് മലങ്കര റീത്തില്‍ പാട്ടുകുര്‍ബാന - ഫാ. ജയിംസ് പട്ടത്തേട്ട്, പത്തിന് തിരുനാള്‍ റാസ - ഫാ.ജോസ് തറപ്പുതൊട്ടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം - ഫാ.വിന്‍സണ്‍ കുരുട്ടുപ്പറമ്പില്‍, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് നാടകം - തച്ചന്.
13ന് മരിച്ചവരുടെ ദിനത്തില്‍ രാവിലെ 6.45 ന് മരിച്ചവര്‍ക്കു വേണ്ടിയുടെ പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.