ബജറ്റ് രേഖകൾ കത്തിച്ച് പ്രതിഷേധിച്ചു
1512790
Monday, February 10, 2025 6:20 AM IST
കുമാരനല്ലൂർ: ബജറ്റിൽ കോട്ടയം ജില്ലയെയും നിയോജക മണ്ഡലത്തെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കുമാരനല്ലൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി ബജറ്റ് രേഖകൾ കത്തിച്ചു.
കൺവീനർ സാബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
ടി.സി. റോയി, തങ്കച്ചൻ ചെട്ടിയാത്ത്, ജോസ് മോൻ, കെ.ബി.രാജൻ, ബിനോയി പുല്ലരിക്കുന്ന്, അൻസാരി എന്നിവർ പ്രസംഗിച്ചു.