ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ രോഗീദിനാചരണം
1513132
Tuesday, February 11, 2025 6:37 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ഇന്ന് രോഗീദിനാചരണം നടത്തും. വിശുദ്ധ കുർബാന, പ്രത്യേക പ്രാർഥനകൾ, രോഗീസന്ദർശനങ്ങൾ, നേർച്ച വിതരണം, എന്നിവയുണ്ടാകും.
ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, സ്പിരിച്വൽ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറന്പിൽ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകും.
ലൂർദ് മാതാവിന്റെ തിരുനാൾ ദിനം ആഗോള കത്തോലിക്കാസഭ രോഗീദിനമായാണ് ആചരിക്കുന്നത്. 1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെ 18 തവണയാണ് പരിശുദ്ധ കന്യക മറിയം ഫ്രാൻസിലെ ലൂർദിൽ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകിയത്. അക്കാരണത്താൽ ഫെബ്രുവരി 11 ലൂർദ് മാതാവിന്റെ ദിനമായി ആചരിച്ചു പോരുന്നു.
1982ൽ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ ഫെബ്രുവരി 11 ലോക രോഗീദിനമായി പ്രഖ്യാപിച്ചു.