ന്യൂനപക്ഷ സ്കോളർഷിപ്പ് : സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം
1510505
Sunday, February 2, 2025 6:28 AM IST
ചങ്ങനാശേരി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്‍പതു തരം സ്കോളര്‍ഷിപ്പുകള്‍ അന്‍പത് ശതമാനം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് ജമാലുദ്ദീന്‍ വാഴത്തറയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി എന്‍. ഹബീബ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹലീല്‍ റഹിമാന്‍, എസ്.എ. ഷംസുദ്ദീന്, വി.എ. അബ്ദുല്‍ കരീം, നാസര്‍ കങ്ങഴ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാരിന്റേത് കപട ന്യൂനപക്ഷ പ്രേമം
ചങ്ങനാശേരി: ജോസഫ് മുണ്ടശേരി, മദര്‍ തെരേസ, എപിജെ അബ്ദുല്‍ കലാം തുടങ്ങി ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ 50 ശതമാനമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് റാവുത്തര്‍ ഫെഡറേഷന് കോട്ടയം ജില്ലാകമ്മിറ്റി.
സര്‍ക്കാരിന്റെ ഈ ന്യൂനപക്ഷവിരുദ്ധ നിലപാട് പിന്‍വലിക്കണമെന്നും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം മുന്‍കാല പ്രാബല്യത്തോടെ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. താജ് വാമനപുരം, പി.ടി. സലിം, ഷാജി ഹമീദ്, പി.എം. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.