കുറുമ്പനാടം സെന്റ് പീറ്റേഴ്സില്‍ 44 എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
1510496
Sunday, February 2, 2025 6:23 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്നാമത് പാസിംഗ് ഔട്ട് പരേഡ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. എസ്പിസി പ്രോജക്റ്റിന്റെ കോട്ടയം ജില്ലാ നോഡല്‍ ഓഫീസർ എഎസ്പി വിനോദ് പിള്ള പരേഡിനെ അഭിവാദ്യം ചെയ്തു.
രണ്ട് പ്ലട്ടൂണുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 44 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ജെനി മേരി ജോജി പരേഡ് കമാന്‍ഡറും ഇവാന മറിയം ജോസ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായിരുന്നു. ആണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ ആല്വിന് ഔസേപ്പും പെണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ ട്രീസ തോമസും നയിച്ചു.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.ജെ. അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ പി.എസ്. അരുണ്‍കുമാര്‍, സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍, എസ്പിസി കോട്ടയം ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ജയകുമാര്‍ ഡി.,
മാടപ്പള്ളി പഞ്ചായത്ത് മെംബര്‍ രമ്യ റോയ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയിംസ് മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്, എസ്പിസി സിപിഒമാരായ സെബിന് മാത്യു, സുജ ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.