പൂ​ഞ്ഞാ​ർ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച കു​ടും​ബ കൂ​ട്ടാ​യ്മ ഇ​ട​വ​ക​യാ​യി പ​യ്യാ​നി​ത്തോ​ട്ടം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ലാ രൂ​പ​താ പ്ലാ​റ്റി​നം ജൂ​ബി​ലി കു​ടും​ബ കൂ​ട്ടാ​യ്മ​വാ​ർ​ഷി​ക​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ൽ നി​ന്നു വി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

വി​കാ​രി​യ​ച്ച​ന്‍റെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡേ​ഴ്സാ​യ തോം​സ​ൺ മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ​യും റ്റി​ന്‍റും രാ​ജേ​ഷ് ക​ള​പ്പു​ര​യ്ക്ക​ൽ​പ​റ​മ്പി​ലി​ന്‍റെ​യും കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് ര​ണ്ടാം ത​വ​ണ​യും പ​യ്യാ​നി​ത്തോ​ട്ടം അം​ഗീ​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.