മെത്രാപ്പോലീത്തന്‍പള്ളിയില്‍ ഇന്നു കൊടിയിറക്ക് തിരുനാള്‍
1510497
Sunday, February 2, 2025 6:23 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു നടക്കും.
രാവിലെ 5.15നും 6.45നും പത്തിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. മാത്യു മുളങ്ങാശേരി, ഫാ. ജോസ് കളത്തിവീട്ടില്ചിറയില് എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
രാവിലെ എട്ടിന് വാര്‍ഡുകളില്‍ കഴുന്ന് എഴുന്നള്ളിപ്പ്. വാര്‍ഡുകളില്‍നിന്നു തിരിച്ച് കഴുന്ന് എഴുന്നള്ളിപ്പ് പള്ളിയില്‍ എത്തിചേരുമ്പോള്‍ വൈകുന്നേരം നാലിന് നാല്പതില്പരം കാലാകാരന്മാര് പങ്കെടുക്കുന്ന വാദ്യമേള പെരുമ, പകല്പെരുന്നാള്. വൈകുന്നേരം 6.30ന് പള്ളിചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്.