ചങ്ങനാശേരിയില്‍ എന്‍സിപിയില്‍ കൂട്ടരാജി
1510280
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ എന്‍സിപിയില്‍ കൂട്ട രാജി. ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബ്, സംസ്ഥാന-ജില്ലാ നേതാക്കളായ എന്‍.സി. ജോര്‍ജ്കുട്ടി, ശ്രീധര്‍ ദാമോദര്‍, ജോസുകുട്ടി ചെറുപുഷ്പം, സെയ്ദ് മുഹമ്മദ്, ഉത്തമക്കുറുപ്പ്, ദേവസ്യ ചെറിയാന്, ബിനു പവിത്രന്, സിബി അടവിച്ചിറ, ലിജോ ജോര്‍ജ്, പൊന്നപ്പന് തുരുത്തി, ബാബു കവലക്കന്‍, വിനോദ് കുറിച്ചി, റിന്സണ് അലക്സ്, സിജോ പോളക്കന്‍, ബിജു പാറയില്‍, എന്‍എല്‍സി നിയോജക മണ്ഡലം പ്രസിഡന്റ് ടിബിന്‍ ഫിലിപ്പ്, ബാലു ചീരംചിറ തുടങ്ങിയവരാണ് എന്‍സിപിയില്‍നിന്നും രാജി വച്ചത്.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂരിന്റെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നേരത്തെ രാജിവച്ചിരുന്നു.