സെന്‍ട്രല്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു പിന്നിലുള്ള ഇടവഴികളില്‍ മല-മൂത്ര വിസര്‍ജനം
1510277
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: വെളിയിട വിസര്‍ജ്ജനം നിരോധിക്കപ്പെട്ട ചങ്ങനാശേരി നഗരത്തിലെ ഇടവഴികളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതായി പരാതി.
സെന്‍ട്രല്‍ ജംക്ഷനിലെ പെട്രോള്‍ പമ്പിനു സമീപത്തുനിന്നും ജനറല്‍ ആശുപത്രി, അല്‍ഫോന്‍സ റോഡിലേക്കുള്ള ഇടവഴികളിലാണ് സാമൂഹികവിരുദ്ധര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് സമീപത്തെ വ്യാപാരികള്‍ക്കും വീടുകള്‍ക്കും ദുരിതമാകുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് ഇത് വഴി കടന്നുപോകുന്നത്. ദുര്‍ഗന്ധംമൂലം ഈ റോഡുകളിലൂടെയുള്ള സഞ്ചാരം ദുരിതമാകുകയാണ്.
ഇത്തരം സാമൂഹികവിരുദ്ധരുടെ ശല്യം കാരണം കട അടച്ചുപൂട്ടേണ്ട സ്ഥിതിയാണെന്ന് വ്യാപാരിയും മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ സണ്ണി നെടിയകാലാപറമ്പില്‍ പറഞ്ഞു. ഒട്ടേറെ തവണ നഗരസഭയ്ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവു വിളക്കുകള്‍ തെളിയാത്തതിന്റെ മറവിലാണ് സാമൂഹികവിരുദ്ധരുടെ ശല്യം.