നെല്‍വില വര്‍ധിപ്പിക്കണം: നെല്‍ക്കര്‍ഷക സംരക്ഷണ സമിതി
1510363
Sunday, February 2, 2025 4:27 AM IST
കോട്ടയം: കഴിഞ്ഞ നാലു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എംഎസ്പി (മിനിമം സപ്പോര്‍ട്ട് പ്രൈസ് )യുടെ ആനുകൂല്യമായ 4.32 രൂപ തടഞ്ഞു വയ്ക്കുകയും സംസ്ഥാനം ആനുപാതികമായി നെല്‍വില ഉയര്‍ത്താതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നെല്‍വില ന്യായമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫിന്റെ അധ്യക്ഷതയില്‍ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സാം ഈപ്പന്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, കോ കോര്‍ഡിനേറ്റര്‍ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി.ആര്. വേലായുധന്, റോയ് ഊരാംവേലി, മാത്യൂസ് കോട്ടയം എന്നിവര്‍ പ്രസംഗിച്ചു.