അന്തർദേശീയ കോൺഫറൻസ്
1510482
Sunday, February 2, 2025 6:16 AM IST
കോട്ടയം: ബിസിഎം കോളജ് സോഷ്യൽ വർക്ക് വിഭാഗം വാർഷിക അന്തർദേശീയ കോൺഫറൻസ് സമന്വയ സമ്മേളനം നാ ളെ ആരംഭിക്കും. കോളജ് മാനേജർ ഫാ. എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മെെക്കിൾ വെട്ടിക്കാട്ട്,
കോളജ് ബർസാർ ഫാ. ഫിൽമോൻ കാളത്ര, പ്രതിപ്ത കാദംബരി, സേവ്യർകുട്ടി ഫ്രാൻസിസ്, ഡോ. ഐപ്പ് വർഗീസ് എന്നിവർ പ്രസംഗിക്കും. ചെെൽഡ് റെെറ്റ്സ് ആൻഡ് സോഷ്യൽ ഇൻക്ലൂഷൻ എന്ന വിഷയത്തിൽ ഡോ. വിർജിൻ ഡി. സ്വാമി ക്ലാസ് നയിക്കും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും കോൺഫറൻസിൽ പങ്കെടുക്കും. ഫോൺ: 9446448215.