പാ​ലാ: റി​സ​ര്‍​വ് ബാ​ങ്ക് പി​ന്‍​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് പാ​ലാ ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ല്‍ നാ​ളെ മു​ത​ല്‍ 18 വ​രെ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഒ​രേ സ​മ​യം പ​ര​മാ​വ​ധി പ​ത്തു നോ​ട്ടു​ക​ള്‍ വ​രെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​ന്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി​യും ന​ല്‍​ക​ണം. ഫോ​ണ്‍. 04822- 212239, 9495849062.