സ്കൂട്ടര്‍ മോഷണം പോയതായി പരാതി
1510282
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: സ്കൂട്ടര്‍ മോഷണം പോയതായി പരാതി. വ്യാഴാഴ്ച രാവിലെ 11.55ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായ യുവാവിന്റെ കെഎല്‍ 33 ആര് 3375 സ്കൂട്ടറാണ് മോഷണം പോയത്. ഷോപ്പ് ഉടമയുടെ പരിചയക്കാരനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരന്റെ പക്കല്‍ നിന്നു സ്കൂട്ടര്‍ വാങ്ങി കടന്നത്.
ചങ്ങനാശേരി പോലീസില്‍ പരാതി നല്കി. ഹെല്‍മറ്റ് ധരിക്കാതെ മോഷ്ടാവ് സ്കൂട്ടറില്‍ പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു.