വാലാച്ചിറ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
1510274
Saturday, February 1, 2025 7:06 AM IST
കടുത്തുരുത്തി: വാലാച്ചിറ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. പ്രധാന തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജീവന് കദളിക്കാട്ടില്‍, 6.30ന് പ്രദക്ഷിണം ഇരവിമംഗലം പന്തലിലേക്ക്, തുടര്‍ന്ന് ലദീഞ്ഞ്, 7.30ന് ആദിത്യപുരം പന്തലിലേക്ക് പ്രദക്ഷിണം, 8.30ന് പള്ളിയിലേക്ക് പ്രദക്ഷിണം, ഒമ്പതിന് സമാപനാശീര്‍വാദം. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. ജസ്റ്റിന് പൈനുങ്കല്‍, വൈകുന്നേരം 4.30 ന് തിരുനാള്‍ റാസ - ഫാ. ജോബിന് ആനക്കലുങ്കല് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.മാത്യു തയ്യില്‍, ഫാ.ജോണി നടുത്തടം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
തിരുനാള്‍ സന്ദേശം - ഫാ. ആല്ബിന് പുതുപ്പറമ്പില്‍, 6.45 ന് കടവ് പന്തലിലേക്ക് പ്രദക്ഷിണം, 7.45 ന് പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 ന് നേര്‍ച്ച വസ്തുക്കളുടെ ലേലം, തുടര്‍ന്ന് ആകാശ വിസ്മയം.