അർക്കദിയാക്കോന്മാരുടെ ഓർമകളിരമ്പുന്ന പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരം
1510355
Sunday, February 2, 2025 4:27 AM IST
കുറവിലങ്ങാട്: അവിഭക്തക്രൈസ്തവ സഭാഭരണത്തിന് നൂറ്റാണ്ടുകൾ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ സ്മരണകൾ ഇരമ്പിയാർക്കുന്ന പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരത്തിന് ഇന്ന് കൊടിയേറും. സഭൈക്യചിന്തകൾ ഉജ്വലിപ്പിക്കുന്ന പ്രാർഥനകളിൽ അനേകായിരങ്ങൾ പങ്കുചേരും. സഭൈക്യവാരാചരണത്തിന് ഇന്ന് അഞ്ചിന് കൊടിയേറും.
ഇന്ന് 4.30നുള്ള ജപമാലയെതുടർന്നാണ് കൊടിയേറ്റ്. കൊടിയേറ്റിനെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. ആറിന് സന്ദേശവും ധൂപപ്രാർഥനയും. നാളെ മുതൽ ഏഴുവരെ തീയതികളിൽ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. ആറിന് സന്ദേശം, ധൂപപ്രാർഥന എന്നിവ നടക്കും. എട്ടിന് രാവിലെ 10ന് പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും. വടവാതൂർപൗരസ്ത്യ വിദ്യാപീഠത്തിലെ ഫാ. ജോസഫ് മൈലപ്പറമ്പിൽ സന്ദേശം നൽകും. തുടർന്ന് അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കൽ ധൂപപ്രാർഥന.
വാര്‍ഷികാഘോഷം
കൊഴുവനാല്‍ : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കൊഴുവനാല്‍ യൂണിറ്റ് വാര്‍ഷികം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് കെ. എന്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജയ്സണ്‍ ജോസഫ്, ബാബു തോമസ്, ടി.ജെ എബ്രഹാം തോണക്കര, പി.എ ജോസഫ് പന്തലാനി, സി.ടി. പ്രസന്നകുമാരി, പി.എ തോമസ് പൊന്നുംപുരയിടം എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി സി.എന്‍ രവീന്ദ്രനും ജോയിന്റ്സെക്രട്ടറിയായി ഫിലിപ് സി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.