കെ.എം. മാണിയുടെ 92-ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
1510272
Saturday, February 1, 2025 7:06 AM IST
കടുത്തുരുത്തി: കെ.എം. മാണിയുടെ 92-ാം ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുമാന്തുരുത്ത് സെന്റ് റാഫേല്‍സ് ഓള്‍ഡ് ഏജ് ഹോമില്‍ അനുസ്മരണ യോഗവും ഉച്ചഭക്ഷണ വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു.
വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സിറിയക്, ജോസ് മൂണ്ടകുന്നേല്‍, പൗലോസ് കടമ്പംകുഴി, പി.പി. വര്‍ഗീസ്, ഇ.എം. ചാക്കോ എണ്ണക്കാപ്പള്ളി, അജയ് ആശാന്‍പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.