പരിശുദ്ധ കന്യകമറിയത്തെപ്പോലെ ദൈവഹിതത്തിനായി കാത്തിരിക്കണം: മോൺ. ആന്റണി എത്തയ്ക്കാട്ട്
1510260
Saturday, February 1, 2025 6:55 AM IST
കുടമാളൂർ: പരിശുദ്ധ കന്യാമറിയത്തെപോലെ ജീവിതത്തിന്റെ പ്രതികൂല സാഹചര്യത്തിലും ദൈവഹിതത്തിനായി പ്രത്യാശപൂർവം കാത്തിരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലസ് മോൺ. ആന്റണി എത്തയ്ക്കാട്ട്. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ദർശന തിരുനാളിന്റെ രണ്ടാം ദിനത്തിൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇന്നലെ നടന്ന പ്രസുദേന്തി തെരഞ്ഞെടുപ്പിൽ മാണി തോമസ് പാലത്തുപറമ്പിൽ 2026 വർഷത്തെ തിരുനാളിന്റെ മുഖ്യപ്രസുദേന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം പ്രസുദേന്തി വാഴ്ചയ്ക്ക് കാർമികത്വം വഹിച്ചു.
ദർശന തിരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് പ്രധാന നഗരപ്രദക്ഷണം നടത്തപ്പെടും. ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിന് ഫാ. വർഗീസ് മറ്റത്തിൽ കാർമികത്വം വഹിക്കുന്ന ആഘോഷമായ സുറിയാനി പാട്ടുകുർബാന.
10ന് പഴയ പള്ളിയിൽ വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച തിരുസ്വരൂപങ്ങൾ സംവഹിച്ചു നഗര പ്രദക്ഷിണം. സമാപന ആശീർവാദം. കപ്ലോൻ വാഴ്ച്ച.