പാമ്പാടി ബ്ലോക്കിൽ 6.70 കോടിയുടെ പദ്ധതികൾ
1510265
Saturday, February 1, 2025 6:55 AM IST
പാമ്പാടി: ബ്ലോക്ക് പഞ്ചായത്തിൽ 2025- 26 സാമ്പത്തിക വർഷം 6.70 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള വികസന സെമിനാറും കരട് പദ്ധതി രേഖയുടെ പ്രകാശനവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രഫ.എം.കെ. രാധാകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ, ഡാലി റോയ്, തോമസ് മാളിയേക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ രാധാ വി. നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം. മാത്യു, പ്രേമ ബിജു, അശോക് കുമാർ പൂതമന എന്നിവർ പ്രസംഗിച്ചു.