പോപ്പുലര്‍ മിഷന് ധ്യാനം
1510490
Sunday, February 2, 2025 6:23 AM IST
കടുത്തുരുത്തി: പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഇന്നു മുതല്‍ ഏഴു വരെ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ മിഷന് ധ്യാനം നടക്കും. ധ്യാനത്തിന് മുന്നോടിയായി ഫാ.തോമസ് വേലിക്കകത്ത് വിസി പേപ്പല്‍ പതാക ഉയര്‍ത്തി. പൊതുധ്യാനം, പ്രാര്‍ഥനാ റാലികള്‍, ഭവനസന്ദര്‍ശനം, രോഗശാന്തി ശുശ്രൂഷ, പരിഹാര പ്രദക്ഷിണം എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടക്കും.
ഇന്നു വൈകുന്നേരം 4.50ന് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള റാലികൾ പള്ളിയിലെത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ആറിന് വികാരി ജനറാള്‍ ഫാ.ജോസഫ് തടത്തില്‍ ധ്യാനം ഉദ്ഘാടനം ചെയ്യും.
ധ്യാന ദിവസങ്ങളില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധ്യാനവും നടക്കും. ദിവസവും വൈകുന്നേരം ആറിനും ധ്യാനം ഉണ്ടായിരിക്കും. ഏഴിനു വൈകൂന്നേരം 5.30ന് പരിഹാര പ്രദക്ഷിണം, 6.15 ന് ധ്യാന സമാപനം. തുടര്‍ന്ന് ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോര്‍ജ് അമ്പഴത്തിനാല്‍ അറിയിച്ചു.