നാടൻപന്തുകളി മത്സരം ഇന്നു മുതൽ
1510503
Sunday, February 2, 2025 6:28 AM IST
ഏറ്റുമാനൂർ: യുണൈറ്റഡ് കാട്ടാത്തി, യുവശക്തി വായനശാല, കേരള നേറ്റീവ് ബോൾ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരം-പോർക്കളം ഇന്ന് ഏറ്റുമാനൂരപ്പൻ കോളജ് മൈതാനത്ത് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ എസ്ഐ സൂരജ് ഉദ്ഘാടനം ചെയ്യും.
ഒന്നാം സമ്മാനം 25000 രൂപയും എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും എവർ റോളിംഗ് ട്രോഫിയും മൂന്നാം സമ്മാനം 7,500 രൂപയും ട്രാോഫിയും നാലാം സമ്മാനം 5001 രൂപയും ട്രോഫിയും നൽകും. ഉദ്ഘാടന മത്സരത്തിനുശേഷം ഭാവഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും നടത്തും.