ളായിക്കാട് പള്ളിയില്‍ തിരുനാള്‍
1510499
Sunday, February 2, 2025 6:28 AM IST
ളായിക്കാട്: സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 6.45 ന് കൊടിയേറ്റിനു വികാരി ഫാ. മാത്യു നടമുഖത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, 9.30ന് വിശുദ്ധ കുർബാന: ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ. മൂന്ന് മുതല്‍ അഞ്ചുവരെ തീയതികളില്‍ രാവിലെ ആറിന് വിശുദ്ധകുര്‍ബാന. ഫാ. ആന്റണി കായലില്‍പറമ്പില്‍, ഫാ. ജോസഫ് പാലയ്ക്കല്‍, ഫാ. മാത്യു മരങ്ങാട്ട് എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
അഞ്ചിനു രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം "തച്ചൻ’.
ആറിന് രാവിലെ ആറിന് ഫാ. മാത്യു നടമുഖത്ത്, വൈകുന്നേരം 4.30ന് ഫാ. ജോണ്‍സ് ചുക്കനാനിക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. ഏഴിന് രാവിലെ 7.30ന് കഴുന്നെടുപ്പ്. വൈകുന്നേരം അഞ്ചിന് പൂര്‍വിക സ്മരണ, വിശുദ്ധകുര്‍ബാന ഫാ. ടോണി നമ്പിശേരിക്കളം. രാത്രി ഏഴിന് ഗാനമേള-ഇടവക ഗായകസംഘം.
എട്ടിന് രാവിലെ 7.30ന് കഴുന്നെടുപ്പ്. വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന മോണ്‍. ആന്റണി എത്തക്കാട്ട്. രാത്രി ഏഴിന് കലാസന്ധ്യ. പ്രധാന തിരുനാള്‍ ദിനമായ ഒമ്പതിന് രാവിലെ ഒമ്പതിന് ആഘോഷമായ റാസ: ഫാ. ജോണ്‍ തറക്കുന്നേല്‍. സന്ദേശം ഫാ. ജയിന് പുത്തന്‍പുരയ്ക്കല്‍. വൈകുന്നേരം 4.30 പ്രദക്ഷിണം.
പെരുന്തുരുത്തിയില്നിന്നു പുറപ്പെട്ട് എഴിഞ്ഞില്ലം, ളായിക്കാട് ദേവാലയത്തില്‍ എത്തും. റവ ഡോ. മാത്യു മഴുവഞ്ചേരി, ഫാ. ആന്റണി ചെത്തിപ്പുഴ, ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍, ഫാ. മാത്യു മരങ്ങാട്ട്, ഫാ. ജോസഫ് പള്ളിക്കല്‍, ഫാ. മാത്യു ഊഴികാട്ട് എന്നിവര്‍ കാര്‍മികരായിരിക്കും. രാത്രി എട്ടിന് കൊടിയിറക്ക്.