മഹാത്മാഗാന്ധി അനുസ്മരണം
1510500
Sunday, February 2, 2025 6:28 AM IST
കോട്ടയം: ജില്ലാ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എം.എം. മാത്യു അധ്യക്ഷത വഹിച്ചു.
ഗാന്ധിയൻ എം.എന്‍. ഗോപാലകൃഷ്ണ പണിക്കരെയും ഗായകൻ കുമ്മനം മോഹന്‍ദാസിനെയും യോഗത്തില്‍ ആദരിച്ചു. പ്രിന്‍സ് ലൂക്കോസ്, കോട്ടയം മോഹന്‍ദാസ്, എ.പി. തോമസ്, പി.ടി. ജോസഫ്, തോമസ് ചാക്കോ പൂപ്പട, അന്നമ്മ മാണി, ആനിക്കാട് ഗോപിനാഥന്, സാല്‍വിന്‍ കൊടിയന്തറ എന്നിവര്‍ പ്രസംഗിച്ചു.