ദക്ഷിണേന്ത്യൻ കബഡിമേള കുമരകത്ത് ഇന്നുമുതൽ
1510262
Saturday, February 1, 2025 6:55 AM IST
കുമരകം: മിറാഷ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് നടത്തുന്ന 31-ാമത് കബഡിമേളയ്ക്ക് ഇന്ന് തുടക്കമാകും.
കുമരകം ഗവൺമെന്റ് വിഎച്ച്എസ്എസ് സ്കൂളിന്റെ യുപി വിഭാഗം പ്രവർത്തിക്കുന്ന മിനി സ്കൂൾ ഗ്രൗണ്ടിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. തമിഴ്നാട്ടിലേതടക്കം പ്രബലരായ പുരുഷ-വനിതാ ടീമുകൾ ഇക്കുറി അങ്കംകുറിക്കും.
എട്ട് പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിക്കും.
നാളെ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.