കാണക്കാരി ലോ കോളജിൽ വാര്‍ഷിക പ്രഭാഷണം
1510481
Sunday, February 2, 2025 6:16 AM IST
കോട്ടയം: കാണക്കാരി സിഎസ്ഐ ലോ കോളജില്‍ ‘ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിശാഖപട്ടണം ദാമോദരം സഞ്ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചന്‍സലര്‍ ഡോ. സൂരൃപ്രകാശ റാവു പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ലോ ജേര്‍ണലിന്റെ പ്രകാശനവും നവോമി എന്‍ഡോവ്മെന്റ് അവാര്‍ഡ് സമര്‍പ്പണവും നടത്തി.
സമ്മേളനം എംജി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ് അധൃക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ജോര്‍ജ് ജോസഫ്, അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം, കോളജ് ബര്‍സാര്‍ കോശി ഏബ്രഹാം, വൈസ് പ്രിന്‍സിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.