കെരിഗ്മ 2025: കോട്ടയം ഫൊറോന നേതൃസംഗമം ഇന്ന്
1510266
Saturday, February 1, 2025 7:06 AM IST
കോട്ടയം: കോട്ടയം ഫൊറോന കുടുംബ കൂട്ടായ്മയുടെയും ഡിഎഫ്സി ഭാരവാഹികളുടെയും നൂറുമേനി സീസൺ 2 വിജയികളുടെയും നേതൃസംഗമം കെരിഗ്മ-2025 കോട്ടയം ലൂർദ് ഫൊറോനാപള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും.
കോട്ടയം ഫൊറോന വികാരി റവ. ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ് മാന്തുരുത്തിൽ, എം.എം. ജെറാൾഡ് എന്നിവർ സഭ നേരിടുന്ന വെല്ലുവിളികളും കുടുംബ കൂട്ടായ്മകളുടെ കാലിക പ്രസക്തി, കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം, നവീകരണ ശൈലി എന്നിവയെകുറിച്ചു ക്ലാസ്സ് നയിക്കും.
ഫൊറോന ഡയറക്ടർ ഫാ. ജോൺ തത്തക്കാട്ട്പുളിക്കൽ, ഫൊറോന അനിമേറ്റർ സിസ്റ്റർ എൽസി എംഎൽഎഫ്, ഫൊറോന ജനറൽ കൺവീനർ ജോർജ് വർഗീസ് എന്നിവർ നേതൃത്വം നൽകും.