ചാരിറ്റബിൾ സൊസൈറ്റി: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു
1510283
Saturday, February 1, 2025 7:10 AM IST
കോട്ടയം: വർഷം തോറും ഫയൽ ചെയ്യേണ്ട ഭാരവാഹിപ്പട്ടികയും ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കും ബാക്കിപത്രവും ഹാജരാക്കാത്ത ചാരിറ്റബിൾ സൊസൈറ്റികൾക്കായി രജിസ്ട്രേഷൻ വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.
ഒരു വർഷത്തിൽ താഴെ കുടിശികയുള്ളവർക്ക് 200 രൂപയും ഒരു വർഷത്തിനു മുകളിൽ രണ്ടു വർഷത്തിനു താഴെ കുടിശികയുള്ളവർക്ക് വർഷം 500 രൂപ വീതവും രണ്ടു വർഷത്തിനു മുകളിൽ അഞ്ചു വർഷത്തിനു താഴെ കുടിശികയുള്ളവർക്ക് വർഷം 750 രൂപ വീതവും അഞ്ചു വർഷത്തിനു മുകളിൽ കുടിശികയുള്ളവർക്ക് വർഷം 1000 രൂപ വീതവും പിഴയൊടുക്കി ഫയൽ ചെയ്യാവുന്നതാണ്. പദ്ധതി മാർച്ച് 31 ന് അവസാനിക്കുമെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.