കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ട്രാഫിക് വാര്ഡന്മാരെ നിയമിക്കണം
1510501
Sunday, February 2, 2025 6:28 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ജംഗ്ഷനിലും തിരക്കേറിയ മറ്റു ജംഗ്ഷനുകളിലും ട്രാഫിക് വാര്ഡന്മാരുടെ സേവനം ഉറപ്പുവരുത്തി അപകടം ഒഴിവാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു, സുരേഷ് പുഞ്ചക്കോട്ടില്‍, റ്റി.ഡി. വര്‍ഗീസ്, ഓമന വിദ്യാധരന്, സജിത് പി.എം., റോസമ്മ കോട്ടയ്ക്കല്‍, ഇ.ഡി. ജോര്‍ജ്, ജോണിച്ചന് പടിയറ, ലാല്‍ പ്ലാംതോപ്പില്, റെജി ഇടത്തറ, കെ.ആര്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.