കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം
1510281
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: വനം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം പെരുന്നയില്‍ ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചന് നേര്യംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, അപ്പിച്ചന്‍ എഴുത്തുപള്ളിക്കല്‍, ജോണ്സണ് കൊച്ചുതറ, രാജു കരിങ്ങണാമറ്റം, തങ്കച്ചന് തൈക്കളം, ജോയിച്ചന്‍ തിനപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.