വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1510489
Sunday, February 2, 2025 6:23 AM IST
വൈക്കം: എറണാകുളത്ത് നടന്ന വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പ് ഏനാദി സ്വദേശിയായ ഏവിയേഷൻ വിദ്യാർഥി മരിച്ചു. ചെമ്പ് ഏനാദി മൂലേക്കടവ് കൊതമ്പക്കാട്ടിൽ വേണുഗോപാൽ,സുമ ദമ്പതികളുടെ മകൻ ആദിത്യൻ വേണുഗോപാലാ( 21 )ണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11ന് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വൈറ്റിലയിലുണ്ടായ അപകടത്തിലാണ് ആദിത്യന് ഗുരുതരമായി പരിക്കേറ്റത്.ഉടൻതന്നെ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂരിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു ആദിത്യൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.